Trending

കുടുംബശ്രീ ഉത്പന്ന വിപണനത്തിന് അനുവദിച്ച കിയോസ്‌ക് മേൽവാടകയ്ക്ക് നൽകി, അഴിമതി നടന്നത് പഞ്ചായത്ത് ഓഫീസിന് മൂക്കിനു താഴെ.

താമരശ്ശേരി കുടുംബശ്രീ യൂ ണിറ്റുകളുടെ ഉത്പന്നങ്ങൾ വി പണിയിൽ വിറ്റഴിക്കുന്നതിനായി വിഭാവനംചെയ്ത മാർക്കറ്റിങ് കിയോസ്‌കിനായി അനുവദിച്ച ബങ്ക്, കൂൾബാർ നടത്തുന്നതിനായി സ്വകാര്യവ്യക്തിക്ക് മേൽ വാടകയ്ക്ക് നൽകിയ നടപടി വിവാദമാവുന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള താമരശ്ശേരി പുതിയ ബസ്സ്റ്റാൻഡിലെ ബങ്കാണ് ചട്ടവിരുദ്ധമായി കൈമാറിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസ മിതിയുടെയും കഴിഞ്ഞ സി.ഡി. എസ്. ഭരണസമിതിയുടെയും കാലത്ത് അനുവദിച്ച കിയോസ്‌കാണ്  ചട്ടങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യവ്യക്തിക്ക് അധിക മേൽവാടകയ്ക്ക് കൂൾബാർ നടത്തിപ്പിനായി നൽകിയത്.

2024 ജൂലായ് 24-നാണ് അലിഫ് കുടുംബശ്രീയംഗം മറിയക്ക് രണ്ടുവർഷ കാലാവധിയിൽ സ്റ്റാൻഡിലെ ബങ്ക് മാർക്കറ്റ് കിയോസ്കി വിനായിട്ടുനൽകിയത്. ബങ്ക് വിട്ടുകിട്ടി അധികാലമാവുന്നതിന് മുൻപുതന്നെ സ്വകാര്യവ്യക്തിക്ക് കട നടത്താൻ മേൽവാടകയ്ക്ക് നൽകി യെന്നാണ് ആക്ഷേപം.

കുടുംബശ്രീ യൂണിറ്റുകളിലെ സംരംഭകർക്ക് പ്രയോജന പ്പെടാൻകൂടി ലക്ഷ്യമിട്ട് വിഭാ വനം ചെയ്ത ജനകീയ പദ്ധതി യായതിനാൽ ഇത്തരം കിയോ സ്കുകൾക്കായുള്ള സ്ഥലത്തിന് താരതമ്യേന കുറഞ്ഞ വാടകയാണ് തദ്ദേശസ്ഥാപനങ്ങൾ.
ഈടാക്കിവരുന്നത്. എന്നാൽ, താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ മാർക്കറ്റിങ് കി യോസ്‌ക് കുടുംബശ്രീ ഉത് ങ്ങൾ വിറ്റഴിക്കാനല്ല നിലവിൽ ഉപയോഗിച്ചുവരുന്നത്. കൂൾ ബാറിൻ്റെ സ്‌റ്റോർമുറി എന്ന പോലെ ഉപയോഗിച്ചുവരുന്ന ബങ്കിന്റെ ഒരുവശത്തെ വാ തിൽമാത്രം തുറന്നിട്ട് മറ്റു വശ ങ്ങളിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലാണ്.

താമരശ്ശേരി പുതിയ ബസ്സ്റ്റാൻഡിലെ കുടുംബശ്രീ യുടെ മാർക്കറ്റിങ് കിയോസ്കിന് ആയിരംരൂപ മാത്രമാണ് പ്രതിമാസവാടകയായി നിശ്ചയിച്ചത്. അതിന്റെ എത്രയോ ഇര ട്ടിത്തുകയ്ക്കാണ് ബങ്ക് മേൽവാടകയ്ക്ക് നൽകിയതെന്നാണ് 
നിലവിൽ അത് നടത്തിവരുന്ന കടയുടമ പരിശോധനയെത്തിയ പഞ്ചായത്ത് അധികൃതരെ അറിയിച്ചത്.

പഞ്ചായത്ത് ഓഫീസ് പ്രവർ ത്തിക്കുന്ന കെട്ടിടസമുച്ചയത്തിനുള്ളിൽ ചട്ടലംഘനം നടന്നിട്ടും എന്തുകൊണ്ട് ഇതുവരെ നടപടിയെടുത്തില്ലെന്ന ചോ ദ്യവും ഉയരുന്നുണ്ട്. കിയോസ്സിനായി അനുവദിച്ച ബങ്കിൽ നിന്ന് പ്രതിമാസം ലഭിക്കേണ്ട ആയിരം രൂപ കിട്ടാൻ വൈകിയതോടെ മാത്രമാണ് നടപടികൾക്ക് തുടക്കമായത്

പുതുതായി തിരഞ്ഞെടുക്ക പ്പെട്ട സി.ഡി.എസ്. ഭരണസമി തി വിഷയം പരിശോധിച്ച് ചട്ട ലംഘനം കണ്ടെത്തുകയായി രുന്നു. പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലിയുടെയും സെക്രട്ടറി ഫവാസ് ഷമീമിന്റെയും നേതൃത്വത്തിലുള്ള സംഘം ബങ്ക് സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. ചട്ടലംഘനം വ്യ ക്തമായതോടെ കിയോസ്‌കി നായി വിട്ടുനൽകിയ ബങ്കിന്റെ താക്കോൽ മൂന്നുദിവസത്തിനകം തിരിച്ചേൽപ്പിക്കാൻ നടപ ടിയെടുക്കണമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി സി.ഡി. എസ്. ചെയർപേഴ്സൺ സോ നിതയ്ക്ക് കത്ത് നൽകി. ബങ്ക് കിയോസ്കിനായി ഏറ്റുവാങ്ങിയയാളെ ബന്ധപ്പെട്ടതായും, രണ്ടുദിവസത്തിനകം താക്കോൽ തിരിച്ചേൽപ്പിക്കുമെന്ന് അവർ പറഞ്ഞതായും സി.ഡി. എസ്. ചെയർപേഴ്സ‌ൺ അറി യിച്ചു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post