താമരശ്ശേരി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട എകരൂൽ സ്വദേശി ഷിജുവിനായുള്ള തിരച്ചിൽ ഇന്നവസാനിപ്പിച്ചു.തിരച്ചിൽ നാളെ രാവിലെ തുടരും. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുളിക്കാനായി പൂനൂർ കുണ്ടത്തിൽ കടവിൽ ഇറങ്ങിയ ഷിജു ഒഴുക്കിൽപ്പെട്ടത്.
ഫയർഫോഴ്സും, സ്കൂബ സംഘവും, DYFI യൂത്ത് ബ്രിഗ്രഡ്, വൈറ്റ്ഗാർഡ്, SYS സാന്ത്വനം, ഹെൽത്ത് കെയർ വളണ്ടിയർമാർ, കർമ്മ ഓമശ്ശേരി തുടങ്ങി വിവിധ സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
തിരച്ചിലിനായി കൂടുതൽ സർക്കാർ സംവിധാനങ്ങളുടെയും, സന്നദ്ധ പ്രവർത്തകരുടെയും സഹായം എംഎൽഎ പി കെ ഫിറോസ് തേടിയിട്ടുണ്ട്. താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സീന സിയാലിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും, സന്നദ്ധ പ്രവർത്തകരുടെയും, പോലീസിൻ്റെയും അവലോകന യോഗം പൂനൂരിൽ ചേർന്നു.