Trending

എം ഡി എം എ യും , കഞ്ചാവുമായി യുവാവും , യുവതിയും

ഉള്ളിയേരി:ഉള്ളിയേരിയിൽ എം ഡി എം എ യും ,  കഞ്ചാവുമായി യുവാവും , യുവതിയും  പിടിയിൽ.

 കൊയിലാണ്ടി കാരപൊയിൽ സ്വദേശി ഫിറോസ് (29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശീതൾ ശിവദാസ് (21) എന്നിവരാണ് പ
 പിടിയിലായത്. മോഡക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിൽ വെച്ചാണ് ഇരുവരും പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. പാക്കിംഗ് സാമഗ്രികളും ഇലക്ട്രോണിക് തരാസുകളും ഇവർ ഉപയോഗിച്ചിരുന്നു. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

T News

working in the field of advertising and printing

Post a Comment

Previous Post Next Post