Trending

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ പിക്കപ്പ് തോട്ടിലേക്ക് മറിഞ്ഞു.


കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ 
പിക്കപ്പ് തോട്ടിലേക്ക് മറിഞ്ഞു. കോടഞ്ചേരിക്കടുത്ത്  പുതിയേടത്ത് പടിയിലെ ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ അത്ഭുതകരമായ രക്ഷപ്പെട്ടു.

ഇറക്കവും വളവും ഉണ്ടായിരുന്ന ഭാഗത്ത് പിക്കപ്പ് സംരക്ഷണ വേലിയും തകർത്ത്  നേരെ താഴ്ചയിലെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. രാത്രി ഒരു മണിയോടുകൂടിയാണ് അപകടം. വലിയ ശബ്ദം കേട്ട് എത്തിയ സമീപവാസിയായ മുരളിയും മകനും ചേർന്നാണ് വളരെ സാഹസപ്പെട്ട് രക്ഷാപ്രവർത്തനം നടത്തിയത്.
കർണാടകയിൽ നിന്നും മഞ്ചേരിക്ക് തക്കാളി കയറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പ്രസ്തുത റോഡിലെ ഏറ്റവും അപകടം നിറഞ്ഞ ഭാഗമാണിത്. ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. രാത്രിയായാൽ ഇവിടെ വെളിച്ചവും ഇല്ലാത്തത് അപകടം വർദ്ധിപ്പിക്കുന്നു. റോഡിലെ മറ്റു പല ഭാഗങ്ങളിലും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ പ്രദേശം ഇരുണ്ട അവസ്ഥയിലാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post