താമരശ്ശേരി: അത്യാവശ്യ ഘട്ടങ്ങളിൽ പോലും ആവശ്യമായ ചികിത്സ നൽകാനാവാതെ പേരിനൊരാശുപത്രി മാത്രമായി മാറിയിരിക്കുകയാണ് താമരശ്ശേരി താലൂക്ക് ആശുപത്രി.
അടിയന്തിര ചികിത്സ വേണ്ട രോഗികളെയുമായി ഇവിടെ എത്തിയാൽ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിപ്.
ഇതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് താമരശ്ശേരി പ്രിൻസിപ്പൾ എസ് ഐ സനൂജ്.
പോലീസ് സ്റ്റേഷനിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇ സി ജി എടുത്തതിൽ വ്യതിയാനം കണ്ടതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇതിന് കാരണം വിദഗ്‌ദ ഡോക്ടർമാർ ഇല്ലാത്തതും വെൻ്റിലേറ്റർ അടക്കമുള്ള ചികിത്സാ സൗകര്യം ഇല്ലാത്തതുമാണ്.
അപകടത്തിൽ പരിക്കുപറ്റി വരുന്നവരായാലും, വയറുവേദനയുമായി വരുന്നവരായാലും കോളേജിലേക്ക് അയക്കുകയല്ലാതെ ഇവിടെ മറ്റു മാർഗ്ഗമില്ല.
കോഴിക്കോടിനും, വൈത്തിരിക്കും ഇടയിൽ ദേശീയപാതയിലെ പ്രധാന ആശുപത്രിയായിട്ടും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
താമരശ്ശേരിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗികളി അയക്കുന്നത് കാരണം പലസമയങ്ങളിലും രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന വിലപ്പെട്ട ഒരു മണിക്കൂറോളം സമയമാണ് നഷ്ടമാവുന്നത്.
ആശുപത്രിയുടെ ശാപമോക്ഷത്തിനായി ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും എന്ന ചോദ്യമാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്..!