Trending

നോളേജ് സിറ്റിയിലേക്ക് ആരംഭിച്ച എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി

 

നോളജ് സിറ്റി: കോഴിക്കോട് നിന്നും മർകസ് നോളജ് സിറ്റിലേക്ക് പുതുതായി ആരംഭിച്ച കെ എസ് ആർ ടി സി ബസ് സർവീസിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി. നോളജ് സിറ്റിയിലെ ജീവനക്കാരും വിദ്യാർത്ഥികളും ചേർന്നാണ് ബസിന് സ്വീകരണം ഒരുക്കിയത്. 

കെ എസ് ആർ ടി സിയുടെ കോഴിക്കോട് ഡിപ്പോയിൽ നിന്നും നോളജ് സിറ്റിയിലേക്കും  തിരിച്ച് കോഴിക്കോടേക്കുമാണ് ബസ് സർവീസ് നടത്തുന്നത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയുമെല്ലാം പ്രവർത്തിച്ച് വരുന്ന മർകസ് നോളജ് സിറ്റിയിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, സന്ദർശകർ തുടങ്ങിയവർക്കെല്ലാം ഈ ബസ് സർവീസ് ഏറെ പ്രയോജനമാകും. നഗരത്തിൽ നിന്നും ദിനേനെ രണ്ട് സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. രാവിലെ 7.30 ന് കോഴിക്കോട് നിന്നും നോളജ് സിറ്റിയിലേക്കും, 9.15 ന് നോളജ് സിറ്റിയിൽ നിന്നും കോഴിക്കോടേക്കും ബസ് പുറപ്പെടും. കൂടാതെ വൈകുന്നേരം മൂന്നിന് കോഴിക്കോട് നിന്നും, 5.10 ന് നോളജ് സിറ്റിയിൽ നിന്നും തിരിച്ച് കോഴിക്കോടേക്കും പുറപ്പെടുന്ന രീതിയിലാണ് നിലവിലെ ബസ് സർവീസ് ഉണ്ടാവുക.
T News

working in the field of advertising and printing

Post a Comment

Previous Post Next Post