താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൾ എസ് ഐ സനൂജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.38 വയസ്സായിരുന്നു.
സ്റ്റേഷനിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ഇ സി ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
മാനന്തവാടി, കൽപ്പറ്റ സ്റ്റേഷനുകളിൽ പ്രൊബേഷനറി എസ്.ഐ, പേരാമ്പ്ര സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ, ട്രെയിനിങ് പീരീഡിൽ കോവിഡ് സമയത്ത് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ജോലി ചെയ്തു
പിതാവ് സദാനന്ദൻ,
മാതാവ്. വിലാസിനി
ഭാര്യ.. നിമിഷ
മകൻ. നിവേദ്.എസ്.നായർ
സഹോദരി. വിദ്യ
സഹോദരി ഭർത്താവ്. രൂപേഷ്.
കോഴിക്കോട് കോവൂർ സ്വദേശിയാണ്.
രാവിലെ 9.30 ഓടു കൂടിയായിരുന്നു മരണം
സംസ്കാരം രാത്രി പത്തു മണിക്ക്.