Trending

എസ്എസ്എൽസി വിജയശതമാനം 99.70



/


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ എന്നിവയാണ്. 100% വിജയമാണ് ഈ വിദ്യാഭ്യാസ ജില്ലകൾ നേടിയത്.


 വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണ്. 99.94 ആണ് വിജയ ശതമാനം. വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.

68604 പേരാണ് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയത്. ഗൾഫില്‍ 528 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 504 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപിൽ 288 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 283 പേർ വിജയിച്ചു. 


2960 കേന്ദ്രങ്ങളിലായി 419128 പേരാണ് പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായി മൂല്യനിർണയം പൂർത്തിയാക്കി




Post a Comment

Previous Post Next Post