സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കിത്തുടങ്ങി. 629 ക്യാമറകളാണ് സംസ്ഥാനത്തൊട്ടാകെ സജ്ജമാക്കിയിരിക്കുന്നത്. 14 കണ്‍ട്രോള്‍ റൂമുകളിലായി 130 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്യുക, ഇരുചക്ര വാഹനത്തില്‍ രണ്ടിലേറെ ആളുകള്‍ യാത്ര ചെയ്യുക, അമിതവേഗം, ഡ്രൈവിങിനിടെ ഫോണ്‍വിളി എന്നിങ്ങനെ ഏഴുതരം നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്.
ആദ്യഘട്ടത്തില്‍ പ്രതിദിനം ശരാശരി രണ്ട് ലക്ഷത്തോളം നിയമലംഘനം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ദിവസവും ഇരുപത്തയ്യായിരത്തോളം പേര്‍ക്കായിരിക്കും പിഴ നോട്ടീസ് അയക്കുക.
ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിയെ കൊണ്ടുപോയാല്‍ പിഴ ഈടാക്കേണ്ടെന്നും കേരളം തീരുമാനിച്ചിട്ടുണ്ട്.