കൊടുവള്ളി പൊയിൽ അങ്ങാടിയിൽ സ്കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിക്കാൻ ഇടയായ സംഭവത്തിൽ സ്കൂട്ടറിൽ ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അസ് മാസ് എന്ന് പേരെഴുതിയ (KL 50 B4978) പിക്കപ്പ് വാനാണ് പോലീസ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പിക്കപ്പ് കാലികളെ കയറ്റി കൊടുവള്ളിയിൽ നിന്നും കൂടത്തായിൽ പോയി ഇറക്കി തിരികെ കൊടുവള്ളിയിലേക്ക് പോകുന്ന സമയത്താണ് സ്കൂട്ടറിൽ തട്ടി അപകടത്തിനിടയാക്കിയത്. ഡ്രൈവർ കൊടുവള്ളി താമസിക്കും കാട്ടുപാറയിൽ അസൈനാർ സ്റ്റേഷനിൽ ഹാജരായി.
അപകടം ഉണ്ടായ സമയത്ത് പിക്കപ്പ് നിർത്താതെ പോകുകയായിരുന്നു