കൊടുവള്ളി: എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻററി സ്കൂളിലെ +1 കൊമേഴ്സ് വിദ്യാർത്ഥിയായ പനക്കോട് വാടിക്കൽ മുഹമ്മദ് ഡാനിഷിനാണ് പരുക്കേറ്റത്.
ഡാനിഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സംഘം +2 വിദ്യാർത്ഥികൾ പരീക്ഷ കഴിഞ് പുറത്തിറങ്ങി വന്ന ഡാനിഷിനെ തടഞ്ഞുവെക്കുകയും ആതിത്ത് എന്ന വിദ്യാർത്ഥി ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ഡാനിഷ് പറഞ്ഞു.
ഷർട്ടിൻ്റെ ബട്ടൻസ് ഇട്ടില്ലായെന്ന പേരിൽ ഇയാൾ മുമ്പും ഡാനിഷിനെ കയ്യേറ്റം ചെയ്തിരുന്നതായി പറയുന്നു.
നോമ്പ്ന നോൽക്കാതെ ഇന്ന് സ്കൂളിൽ എത്തിയാൽ മതിയെന്നും ,അടി ഉറപ്പാണെന്നും ഇന്നലെ ആതിത് വാട്ട്സ്ആപ്പ് വഴി ഇന്നലെ ശബ്ദ സന്ദേശം അയച്ചിരുന്നു.