പുതുപ്പാടി സ്വദേശി ഉവൈസ് സുൽത്താൻ ആണ് പിടിയിൽ ആയത്.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് കേസിന് ആസ്പദമായ സംഭവം പരാതിക്കാരിയുടെ ഫോണിലെ ടെലഗ്രാം ആപ്പിലേക്ക് ഒരു ഗ്രൂപ്പിൻ്റെ ലിങ്ക് അയച്ചു നൽകുകയും അതിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് Link ൽ കയറിയ ശേഷം അതിൽ Task കോയിൽ പർച്ചേഴ്സ് ചെയ്യുക എന്നുള്ളതായിരുന്നു Task.
Task Open ചെയ്ത് Coin Purchase ചെയ്യു ന്നതിനായി 6000 രൂപ അയച്ചു കൊടുക്കാന് ആവശ്യപ്പെടകയും തുടർന്ന് പരാതിക്കാരി അക്കൗണ്ട് വഴി പണം അയച്ചു നൽകുകയും ചെയ്തു.
തുടർന്ന് അയച്ച തുക തിരിച്ച് കിട്ട ണമെങ്കിൽ അടുത്ത Task ചെയ്യണം എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് 30 -01-2024 തിയതി മുതൽ 8.02 24 വരെ വിവിധ തിയ്യതികളിൽ ആയി പരാതിക്കാരിൽ നിന്നം പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്കായി 1240000 രൂപ മൊത്തം ഓൺലൈൻ വഴി തട്ടിയെടുക്കുകയായിരുന്നു.
അതിൽ അറസ്റ്റ് ചെയ്ത പ്രതി 06.02 24 തിയ്യതിയാണ് പരാതിക്കാരിയിൽ നിന്നും അമ്പതിനായിരം രൂപ ഓൺലൈൻ തട്ടിയെടുത്ത മറ്റൊരു പ്രതി ഉവൈസിൻ്റെ അക്കൗണ്ടിലെക്ക് ആതുക അയച്ചു കൊടുക്കുകയും അതു വഴി അയാളുടെ അക്കൗണ്ടിൽ മൊത്തം വിവിധ ട്രാൻസക്ഷനിൽ ആയി 10 ലക്ഷം രൂപ എത്തുകയും എത്തിയ ഉടനെ തന്നെ പ്രതി ബാലുശേരി ഒരു സ്വകാര്യ ബങ്കിൽ വെച്ച് ചെക്ക് നൽകി പണം പിൻവലിക്കുകയായിരുന്നു.
ഓൺലൈൻ തട്ടി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നയും ഈ കേസിലേക്ക് ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ളതായും, ഉടൻതന്നെ ഇവർ അറസ്റ്റിലാവുമെന്നും പോലീസ് പറഞ്ഞു.
കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ ഷാജു സി, സബ് ഇൻസ്പെക്ടർ പ്രകാശൻ . പി, SCPO മാരായ രതീഷ്.എ.കെ , ദിജീഷ് ,CPO സത്യരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.