Trending

കരിങ്കൽ ക്വാറി; ആശങ്കയിൽ നാട്ടുകാർ , 20 ഓളം വീടുകൾക്ക് വിള്ളൽ





താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട്ടിൽ കരിങ്കല്‍ ക്വാറി ഖനനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. സമീപത്തെ വീടുകള്‍കൾക്ക് ഭീഷണി ഉയർത്തുനക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു,

 അമ്പായത്തോടിന് സമീപം മിച്ചഭൂമി 3,5 പ്ലോട്ടുകളോട് ചേർന്ന ജനവാസ കേന്ദ്രത്തിനു സമീപം  പുതുതായി ആരംഭിച്ച കരിങ്കൽ ക്വാറിയിൽ ഖനനം ആരംഭിച്ചതോടെ സമീപത്തെ 20 ഓളം വീടുകളുടെ ചുമരുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. 

രണ്ടു മാസം മുമ്പാണ് ഇവിടെ ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്.

സര്‍ക്കാര്‍ പതിച്ചു നല്‍കിയ മിച്ച ഭൂമിയില്‍ ലൈഫ്  പദ്ധതി ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകൾക്കും, സന്നദ്ധ സംഘടനകൾ നിർമ്മിച്ചു നൽകിയ വീടുകൾക്കുമാണ് ഭീഷണി നേരിടുന്നത്.


ഉഗ്രസ്ഫോടനവും, പ്രകമ്പനവും  പ്രദേശത്തുകാരുടെ സ്വൈര്യ ജീവിതം തന്നെ തകർത്തിരിക്കുകയാണ്.
ക്വാറിയിലെ ഉഗ്ര സ്ഫോടനങ്ങൾ മൂലം വീടുകൾക്ക്  വിള്ളൽ രൂപപ്പെടുക മാത്രമല്ല വാതിൽ കട്ടിലുകളും, ജനലുകളും ഇളകിപ്പോകുകയും ചെയ്തിട്ടുണ്ട്.
ക്വാറികളുടെ പ്രവർത്തനം മൂലം പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

പുതുതായി പണിയുന്ന വീടിൻ്റെ ബീമിലും വിള്ളൽ വീണിട്ടുണ്ട്.

ക്വാറിക്കെതിരെ നാട്ടുകാർ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലും, തഹസിൽദാർക്കും, കലക്ടർക്കും,പോലീസിലും പരാതി നൽകിയിട്ടുണ്ട്.




പ്രദേശത്തെ താമസക്കാരായ
ജിനീഷ്, ജഗദീഷ്, വിജേഷ്, ശരവണൻ, രവിചന്ദ്രൻ, വി.എം ശ്രീധരൻ, പ്രകാശൻ, ഗീതാ ബിജു, ഷംസുദ്ധീൻ, എൻ കെ രാജൻ, പി രാജൻ പുഷ്പാഭാസ്കരൻ, ഒകെ ഭാസ്കരൻ, വി സുനിൽ കുമാർ ടി ആർ സതീഷ്, റംല. തുടങ്ങി ഇരുപതോളം ആളുകളുടെ വീടുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.

Post a Comment

Previous Post Next Post