നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മധുരപലഹാരം നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 56കാരൻ അറസ്റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി കുരിശുമല ആണ്ടവരാജനാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മിഠായും പലഹാരങ്ങളും നൽകിയ ശേഷം ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ നാടുവിടാൻ ശ്രമിച്ച ഇയാളെ വഴിയിൽ നിന്നാണ് പിടികൂടിയത്.