Trending

ഓൺ ലൈൻ വഴി താമരശ്ശേരി സ്വദേശിയുടെ 586200 രൂപ തട്ടിയെടുത്ത കേസിൽ അന്തർ സംസ്ഥാന ബന്ധമുള്ള മൂന്നു പേർ അറസ്റ്റിൽ






താമരശ്ശേരി: ടെലഗ്രാം ആപ്പ് എക്കൗണ്ട് വഴി con.tvയുടെ പാർട് ടൈം ജോലിയിലൂടെ കൂടുതൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഈ മാസം 2,4,5 തിയ്യതികളിൽ പലതവണകളായി താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിയിൽ നിന്നും  586200 രൂപ തട്ടിയെടുത്തത്.

പണം എക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യിച്ച് പിന്നീട് പണവും ലാഭവും നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കൊയിലാണ്ടി മുത്താമ്പി കിഴക്കേ പറയച്ചാൽ അനസ്(32), കൊയിലാണ്ടി നടേരി തെക്കേടത്ത് കണ്ടി സാദിഖ് (35) കൈതപ്പൊയിൽ പടിഞ്ഞാറു തൊടുകയിൽ ഷിബിലി (27), എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.അനസിൻ്റെ പക്കൽ നിന്നും 525000 കണ്ടെടുത്തു.

Con tv എന്ന സ്ഥാപനം വഴി ബിറ്റ് കോയിൻ ഇടപാടിൽ നിക്ഷേപം നടത്തി വൻ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ടെലഗ്രാം ആപ്പ് വഴിയാണ് ആശയ വിനിമയം.

ആദ്യം 10,000  രൂപ ബാങ്കിൽ അടപ്പിക്കും, പിന്നീട് കൂടുതൽ വാഗ്ദാനം നൽകി 21000
കൂടി അടപ്പിക്കും, പിന്നീട് 51000, 151000,353200 ഇങ്ങനെയാണ് 586200 രൂപ നഷ്ടപ്പെട്ടത്.


Post a Comment

Previous Post Next Post