ഇലക്ട്‌റൽ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടിക പുറത്ത്. ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്. വാക്സിൻ നിർമ്മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള വമ്പന്മാർ പട്ടികയിലുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിൽ ആര് ആരുടെ കൈയിൽ നിന്ന് വാങ്ങി എന്ന വിവരമില്ല. പണം വാങ്ങിയ പാർട്ടികളും കമ്പനികളും മാത്രമാണുള്ളത്. സിപിഎമ്മും സിപിഐയും മാത്രമാണ് പട്ടികയിൽ ഇല്ലാത്തത്.
ഭാരതി എയർടെൽ, ഇൻഡിഗോ, സൺഫാർമ, വേദാന്ത, സ്‌പൈസ്‌ജെറ്റ്, പിവിആർ ലിമിറ്റഡ്, ഐടിസി, എംആർഎഫ്, ബജാജ് ഫിനാൻസ്, ഫിനോലിക്സ് എന്നിവ പട്ടികയിലെ പ്രധാനികൾ. ഏറ്റവുമധികം ബോണ്ട് വാങ്ങിയത് ഫ്യുച്ചർ ഗെയിമിംഗ് കമ്പനി. ആദായ നികുതി വകുപ്പിന്റെ നടപടി നേരിട്ട മേഘ എഞ്ചിനീയറിംഗ് കമ്പനിയുടെ 980 കോടി രൂപ ഇലക്ടറൽ ബോണ്ടിൽ