Trending

കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് അനുമതി ലഭിച്ച വനം വകുപ്പിന്റെ ഷൂട്ടർ ന്മാർക്ക് കലക്ട്രേറ്റിൽ ഏൽപ്പിച്ച തോക്കുകൾ മടക്കി നൽക്കാൻ ഗവ: അനുമതി നൽകണം





താമരശ്ശേരി. കാട്ടുപന്നികൾ ജനവാസ കേന്ദ്രങ്ങളിൽ വന്ന് വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുകയും. പൊതു ജനങ്ങൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ വനം വകുപ്പിന്റെ ഷൂട്ടർ ന്മാരെ ഉപയോഗിച്ച് കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് ഉപാധികളോടെ അനുമതി നൽകിയിരുന്നത്. അടുത്ത ക്കാലത്ത് ഒരു വർഷം കൂടി അനുമതി നീട്ടി നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പു കാലമായത്തിനാൽ വനം വകുപ്പിന്റെ ഷൂട്ടർ ന്മാരുടെ തോക്കുകളെല്ലാം കലക്ടേറ്റിൽ ഏൽപ്പിച്ചത് മൂലം കാട്ടുപന്നികളെ വെടിവെച്ച് നശിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികൾ വർദ്ധിക്കുകയും ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ രാത്രി സമയങ്ങളിൽ ആക്രമിക്കുന്നത് കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കലക്ട്രേറ്റിൽ ഏൽപ്പിച്ച വനം വകുപ്പ് ഷൂട്ടർ ന്മാരുടെ തോക്കുകൾ മടക്കി നൽക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post