Trending

"ഇന്നത്തെ ആപൽഘട്ടത്തിലൂടെ രാജ്യത്തെ നേർവഴിക്ക് നയിക്കാൻ കെൽപ്പും കഴിവുമുള്ള ഏക സ്ഥാപനം കോൺഗ്രസ്സ് മാത്രമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു .എന്ന് നഹ്റു " ആദ്യ പൊതു തെരഞ്ഞെടുപ്പിൻ്റെ ഒർമ്മകൾ നിധിപോലെ കാത്തു സൂക്ഷിച്ച് താമരശ്ശേരിക്കാരൻ....






"ഇന്നത്തെ ആപൽഘട്ടത്തിലൂടെ രാജ്യത്തെ നേർവഴിക്ക് നയിക്കാൻ കെൽപ്പും കഴിവുമുള്ള ഏക സ്ഥാപനം  കോൺഗ്രസ്സ് മാത്രമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു .എന്ന് നഹ്റു " ആദ്യ പൊതു തെരഞ്ഞെടുപ്പിൻ്റെ ഒർമ്മകൾ നിധിപോലെ കാത്തു സൂക്ഷിച്ച് താമരശ്ശേരിക്കാരൻ....


താമരശ്ശേരി: 1952ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൻ്റെ ഓർമ്മകൾ നിധിപോലെ കാത്തു സൂക്ഷിച്ചിരിക്കുകയാണ് താമരശ്ശേരി കയ്യേലിക്കൽ താമസിക്കും പോയിലിൽ വേലായുധൻ.


കിഴക്കോത്ത് ന്യൂ എയിഡഡ് മാപ്പിള സ്കൂളിൽ ക്രമനമ്പർ 1075 ആയി വോട്ടു ചെയ്യാൻ എത്താൻ വേലായുധൻ്റെ പിതാവ് ആയിക്കോട്ടുമ്മൽ ഉണ്ണിപ്പെരുവന് 1951 ഡിസംമ്പർ ഏഴിനു നൽകിയ അഭ്യർത്ഥന കത്താണ് ഇന്നും സൂക്ഷിച്ചു പോരുന്നത്. തൻ്റെ പിതാവിൻ്റെ ശേഖരത്തിലുള്ളതായിരുന്നു കത്തെന്ന് വേലായുധൻ പറഞ്ഞു. പിതാവിൻ്റെ മരണത്തിനു ശേഷം താൻ സൂക്ഷിച്ചു വരികയായിരുന്നെന്ന് അദ്ദേഹ
പറഞ്ഞു.കെ എസ് ആർ ടി സി യിൽ നിന്നും പിരിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് വേലായുധൻ. ഇടക്കാലത്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഗോൾഡൻ ബേക്കറി എന്ന സ്ഥാപനവും ഇദ്ദേഹം നടത്തിയിരുന്നു.

പഴയ വിവാഹക്ഷണക്കത്ത്, പത്ര കട്ടിങ്ങുകൾ, നോട്ടീസുകൾ ഇങ്ങനെ ഒരു പാട് ശേഖരങ്ങൾ വേലായുധൻ്റെ കൈവശമുണ്ട്.





1952 ജനുവരി 12 ന് രാജ്യത്ത് നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിന്റെ അഭ്യർത്ഥന കത്താണ് ശേഖരത്തിൽ പ്രധാനം.

പാർലമെന്റിലേക്കും, മദിരാശി നിയമ സഭയിലേക്കും നടന്ന . സംയുക്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളോടൊപ്പം ജവഹർലാൽ നെഹ്റുവിന്റെയും അഭ്യർത്ഥന യടങ്ങിയതാണ് കത്ത്.

നിങ്ങളുടെ വിലയേറിയ വോട്ടുകൾ നുകം വെച്ച കാളചിഹ്നം പതിച്ച പെട്ടിയിൽ മദിരാശി നിയമസഭയിലേക്ക് കെ.മാധവമേനോൻ, എൻ വെളിയൻ (പട്ടികവർഗ്ഗം) എന്നിവർക്കും, പാർലമെൻറിലേക്ക് പി.പി ഉമ്മർകോയക്കും വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ളതാണ്.


"ഇന്നത്തെ ആപൽഘട്ടത്തിലൂടെ രാജ്യത്തെ നേർവഴിക്ക് നയിക്കാൻ കെൽപ്പും കഴിവുമുള്ള ഏക സ്ഥാപനം ഇന്നും കോൺഗ്രസ്സ് മാത്രമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു .എന്ന് നഹ്റു " എന്നും അഭ്യർത്ഥനയുടെ താഴെ രേഖപ്പെടുത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post