ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആമ്പുലൻസും എതിരെ വരികയായിരുന്ന ട്രാവല്ലറുമാണ് കുട്ടിയിടിച്ചത് രാവിലെ 7. 45 ഓടെയായിരുന്നു അപകടം, ആബുലൻസിൽ ഉണ്ടായിരുന്നവരുടെ പരുക്സാസാരമാ എന്നാ വിവരം.
വയനാട് മേപ്പാടി വിംമ്സ് മെഡിക്കൽ കോളേജിൽ നിന്നും അടിയന്തിര ചികിത്സ ആവശ്യമായ നവജാ ശിശുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം.
ആബുലൻസ് ഡ്രൈവർ പ്രമോദ്, വിംമ്സ് ജീവനക്കാരൻ ആഷിഖ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, വിംമ്സിലെ മറ്റൊരു ജീവനക്കാരൻ ഷാഹുലിനെ മേപ്പാടി വിംമ്സ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
നവജാത ശിശുവും മെഡിക്കൽ കോളേജിലാണ്. ബത്തേരി സ്വദേശിയുടെ ആബുലൻസാണ് അപകടത്തിൽപ്പെട്ടത്.
നെടുംബാശ്ശേരിയിൽ എയർപോർട്ടിൽ നിന്നും രണ്ടു പേരെ കയറ്റി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മാനന്തവാടി സ്വദേശിയുടെ ട്രാവല്ലറാണ് അപകടത്തിൽപ്പെട്ടത്. ട്രാവല്ലറി റിൽ ഡ്രൈവർ അടക്കം 8 പേരാണ് ഉണ്ടായിരുന്നത്, ഇതിൽ മൂന്നു പേർ കുട്ടികളാണ്.ഈ വാഹനത്തിൽ ഉണ്ടായിരുന്നവരുടെ പരുക്ക് നിസാരമാണ്