Trending

കേന്ദ്ര സംഘം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ച് മികവുറ്റതെന്ന് വിലയിരുത്തൽ.






കട്ടിപ്പാറ:
കേന്ദ്ര ഗവൺമെന്റ് ഉന്നത ഉദ്യോഗസ്ഥ സംഘം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് പദ്ധതികളും പ്രവർത്തികളും വിലയിരുത്തി.





രാജ്യത്താകെ  പതിനഞ്ച്  ഗ്രാമ പഞ്ചായത്തുകളിലാണ് സന്ദർശനം നടത്തുന്നത്.  കട്ടിപ്പാറ ഗ്രാമ പഞ്ചായത്താണ് കേരളത്തിൽ ആകെ തിരഞ്ഞെടുക്കപ്പെട്ടത്.





കട്ടിപ്പാറ പഞ്ചായത്തിൽ കേന്ദ്ര മന്ത്രാലയത്തിലെ
പി.സി. ജോഷി (അണ്ടർ സെക്രട്ടറി),അഭിഷേക്  (MOPR കൺസൽറ്റന്റ്),
ബസന്ത് നാഥ് (സെയിൻ സെക്ഷൻ ഓഫീസർ),രാംബാബു ജംഗീർ  (സെക്ഷൻ ഓഫീസർ)  കൂടാതെ സംസ്ഥാന,
 ജില്ലതല ഉദ്യോഗസ്ഥരും  ഉണ്ടായിരുന്നു.







ഗ്രാമ പഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് പ്ലാൻ (GPDP) ന്റെയും പഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് ഇന്റെക്സ് (PDI) ന്റെയും കേന്ദ്രം സംസ്ഥാന ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകളുടെയും പ്രവർത്തനങ്ങളുടെ ഗ്രാമപഞ്ചായത്ത്‌ തലത്തിലുള്ള പുരോഗതി വിലയിരുത്തുന്നതിന് കേന്ദ്രപഞ്ചായത്ത്‌ രാജ് മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘം കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ സന്ദർശനം നടത്തി.
പഞ്ചായത്തിലെ എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി.
പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതികളെപ്പറ്റിയും, പദ്ധതി നടപ്പിലാക്കുന്ന രീതികളെപ്പറ്റിയും വിശദമായി ചർച്ച ചെയ്തു.
കേന്ദ്ര ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളെപ്പറ്റി, (തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷൻ ഫണ്ടുകൾ ഉൾപ്പെടെ )  വിലയിരുത്തലുകൾ നടത്തി.
പദ്ധതികൾ നടപ്പിലാക്കിയ വിവിധ പ്രദേശങ്ങളും സംഘം സന്ദർശിച്ചു.

ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തിയ സംഘത്തെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ, സെക്രട്ടറി ഗിരിഷ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ അനിൽജോർജ്, അഷ്റഫ് പൂലോട്, ബേബി , ഭരണസമിതി അംഗങ്ങളും, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും,
ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്യോഗസംഘ സന്ദർശനത്തിന് വേണ്ട ഒരുക്കങ്ങൾക്ക്  നേതൃത്വം നലകി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ പദ്ധതികളെപ്പറ്റിയും, നടത്തിപ്പിനെപ്പറ്റിയും വിശദീകരണം നല്കി.
പുതുതായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ഫാം ടൂറിസം ഉൾപ്പെടെയുള്ള  പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കുന്ന മുറക്ക്  തത്വത്തിൽ അംഗീകാരം നല്കുമെന്ന് കേന്ദ്രസംഘം ഉറപ്പു നല്കി.

Post a Comment

Previous Post Next Post