കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിൽ ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിലാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് റോഡിൻ്റെ എതിർ ദിശയിലുള്ള വൈദ്യുതി തൂണിലും, മതിലിലുമാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.കാറോടിച്ചിരുന്ന വയനാട് സ്വദേശി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരമായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.