നാദാപുരം: പേരോട് പാറക്കടവ് റോഡിൽ മരമില്ലിനു സമീപം നീർക്കരിമ്പിൽ അഷ്റഫിൻ്റെ വീടിനാണ് രാത്രി തീ പിടിച്ചത്. ഇരു നില വീടിന്റെ ഏതാണ്ട് എല്ലാ ഭാഗവും വീട്ടു സാധനങ്ങളും കത്തിച്ചാമ്പലായി.
രാത്രി 9.45നാണ് മുകളിലത്തെ നിലയിൽ നിന്നു തീ പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണു കാരണമെന്നു കരുതുന്നതായി നാച്ചുകാർ പറഞ്ഞു. ചേലക്കാട്ടു നിന്നെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും വീട്ടു സാധനങ്ങളും കത്തിച്ചാമ്പലായിരുന്നു. സമീപത്തെ പള്ളികളിൽ നിന്ന് അടക്കം ആളുകൾ ഓടിയെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്. ടി ന്യൂസ്