ചുള്ളിയോട് ടൗണിന് സമീപമുള്ള ഭാസ്കരൻ എന്നയാളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
ഹരിത കർമ്മ സേന ശേഖരിച്ചു വെച്ച മാലിന്യത്തിനാണ് തീപിടിച്ചതെന്നും, ഇതിനു സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ എന്നും നാട്ടുകാർ പറഞ്ഞു. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു, അമ്പലവയൽ പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.