Trending

പേരാമ്പ്രയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ






കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമല്ലെന്ന് സംശയം തോന്നിയ പൊലീസ് ഈ പ്രദേശത്ത് കൂടെ കടന്നുപോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുജീബ് പിടിയിലായത്.

പിടിയിലായ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാൻ സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 55 കേസുകൾ നിലവിലുണ്ട്. അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അനുവിന്റെ സ്വർണാഭരണങ്ങളെല്ലാം ഇയാൾ കവർന്നിരുന്നു. തുടർന്ന് കൊണ്ടോട്ടിയിലെത്തി സ്വർണാഭരണങ്ങൾ അബൂബക്കറിന് കൈമാറുകയായിരുന്നു.

മോഷ്ടിച്ച ബൈക്കിലാണ് മുജിബുറഹ്മാൻ എത്തിയത്. അനുവിന് ബൈക്കിൽ ലിഫ്റ്റ് കൊടുത്ത ഇയാൾ വഴിയിൽവെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം സ്വർണം കവർന്ന് രക്ഷപ്പെട്ടു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽനിന്നാണ് കണ്ടെത്തിയത്. മട്ടന്നൂരിൽനിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.




Post a Comment

Previous Post Next Post