താമരശ്ശേരി: താമരശ്ശേരി സി എച്ച് സെന്റർ, ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണ വിതരണം തുടങ്ങി. സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായി കഴിഞ്ഞ 15 വർഷവും ഇഫ്താർ, അത്താഴ ഭക്ഷണ വിതരണം നടത്തിയിരുന്നു. വിതരണോദ്‌ഘാടനം മുൻ എം.എൽ.എയും സി.എച്ച് സെന്റർ പ്രസിഡണ്ടുമായ വി.എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു. ട്രഷറർ ആർ.കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ, ഡോക്ടർ അനർഘ, പി.എസ് മുഹമ്മദലി, എൻ.പി റസാഖ് മാസ്റ്റർ, എം. സുൽഫിക്കർ, പി.പി ഗഫൂർ, മുഹമ്മദ് കുട്ടി തച്ചറക്കൽ, റഷീദ് സെയിൻ, എ.കെ കൗസർ, കെ.സി ബഷീർ, മജീദ് മാസ്റ്റർ, എ.പി സമദ്, റഹീം എടക്കണ്ടി, കെ.എം ഇബ്രാഹിം, വി.പി ഇസ്മായിൽ, മജീദ് അരീക്കൻ, അലി തച്ചംപൊയിൽ, മജീദ് അണ്ടോണ, നൗഫൽ കുടുക്കിൽ, അബ്ബാസ് അവേലം, കുഞ്ഞി മുഹമ്മദ് കാരാടി തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം: താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമരശ്ശേരി സി.എച്ച് സെന്റർ നൽകുന്ന ഇഫ്താർ, അത്താഴ ഭക്ഷണ വിതരണോദ്ഘാടനം മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ നിർവഹിക്കുന്നു