പന്തീരാങ്കാവിൽ ദേശീയപാതയുടെ ഭാഗമായ മേൽപ്പാലത്തിന്റെ പണി നടക്കുന്നിടത്താണ് അപകടമുണ്ടായത്. പണിസ്ഥലത്ത് പായവിരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു സനികേഷ് കുമാർ. ഈ സ്ഥലത്ത് മണ്ണിറക്കാൻ വന്ന ടിപ്പർ ലോറിയാണ് യുവാവിന്റെ ശരീരത്തിൽ കയറിയിറങ്ങിയത്. തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
ലോറി തിരിക്കുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാൾ ഇവിടെ കിടക്കുന്നത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവർ പറയുന്നത്. സനിഷേക് കുമാറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.