ഫ്രഷ്ക്കട്ടിലെ മലിനജലം ശുദ്ധീകരിച്ച് സംസ്കരിക്കേണ്ടത് അതിനായി നിർണയിച്ചിട്ടുള്ള സ്ഥലത്താണ്.
മറ്റിടങ്ങളിൽ മാലിന്യം തള്ളുന്നത് നിയമവിരുദ്ധവും, ക്രിമിനൽ കുറ്റവുമാണ്. ഇത്തരം പ്രവൃത്തിക്കെതിരെ കണ്ണടച്ച് ഇരിക്കാനാവില്ല.
പൊതുജനത്തിന് മാത്രമല്ല, പ്രകൃതിക്കും ദോഷകരമായ രീതിയിലാണ് കമ്പനി അധികൃതരുടെ നടപടി.
ഇതിനെതിരെ ജില്ലാ കലക്ടർ, പൊള്യൂഷൻകട്രോൾ ബോർഡ്, തഹസിൽദാർ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായെല്ലാം ബന്ധപ്പെട്ടിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിൽ വേസ്റ്റ് മാനേജ്മെമെൻ്റ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ,പോലീസ്, റവന്യൂ അധികൃതർ ,ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരെല്ലാം സ്ഥലത്തെത്തിയിരുന്നു.ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ പറഞ്ഞു.