Trending

വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം; സ്ഥിരീകരിച്ച് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്






വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം. നിപ ബാധിത മേഖലകളില്‍ നിന്ന് 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം.

ഇതു സംബന്ധിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഫ്രണ്ടിയര്‍ ഇന്റര്‍നാഷനല്‍ മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 5നാണ് മാഗസിന്‍ പുറത്തിറങ്ങിയത്.



Post a Comment

Previous Post Next Post