Trending

മസ്റ്ററിംഗ് നിർത്തിവെച്ചു, റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും: മന്ത്രി ജി ആർ അനില്‍






റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നതായി മന്ത്രി ജി ആർ അനിൽ. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്.


സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍ഗണനാ കാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു


Post a Comment

Previous Post Next Post