Trending

കിണറ്റിൽ വീണു കിടന്ന തെരുവ് നായയെ രക്ഷപ്പെടുത്തി.





താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിറ്റി സമീപം തലൈവി ലോഡ്ജിന് എതിർവശത്തായി ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ വീണു കിടന്ന തെരുവ് നായയെ രക്ഷപ്പെടുത്തി.
ചുങ്കത്തെ സന്നദ്ധ പ്രവർത്തകനായ ചുങ്കം കയ്യേലിക്കുന്നുമ്മൽ ഷബീർ, ഫോറസ്റ്റ് ആർ ആർ ടി കരീം എന്നിവർ ചേർന്നാണ് നായയെ കരക്കെത്തിച്ചത്.

അഞ്ച് ദിവസത്തോളമായി നായരുടെ കരച്ചിൽ കേൾക്കുന്നുണ്ടെന്നും ഇന്നലെ പരിശോധിച്ചപ്പോഴാണ് കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നും സമീപത്തെ കടയുടമ പറഞ്ഞു.

തുടർന്ന് ടി ന്യൂസ് അഡ്മിമിനെ അറിയിക്കുകയും വിവരം ഫയർ ആൻറ് റസ്ക്യൂ ഗ്രൂപ്പിൽ കൈമാറുകയുമായിരുന്നു.

ഇതേ തുടർന്നാണ് വിവരം ഷബീറിലെത്തിയത്.  ഷബീർ ഫോറസ്റ്റ് RRT കരീമിനൊപ്പമെത്തി രക്ഷാപ്രവർത്തനം നടത്തി നായയെ ജീവനോടെ കരക്കെത്തിച്ചു.

Post a Comment

Previous Post Next Post