തിരുവനന്തപുരം മുക്കോലയില്‍ ലോറിയില്‍ നിന്നു കരിങ്കല്ലു തെറിച്ചുവീണ് വ ഗുരുതര പരുക്കേറ്റ വിദ്യാർത്തി മരണപ്പട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കൊണ്ടുവന്ന പാറ തെറിച്ചു വീണ് ബി.ഡി.എസ് വിദ്യാര്‍ഥി അനന്തുവാണ് മരിച്ചത് . അമിത ലോഡ് കയറ്റിവന്നതാണ് അപകടത്തിനു കാരണമെന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖ കവാടം സംയുക്ത രാഷ്ട്രീയ കക്ഷികള്‍ ഉപരോധിച്ചു.
സ്കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്‍റെ ദേഹത്തേക്ക് കരിങ്കല്ലു തെറിച്ചു വീഴുകയായിരുന്നു. നിയന്ത്രണം തെറ്റിയ സ്കൂട്ടര്‍ മതിലിലിടിച്ച് മറിഞ്ഞു വീണു. പരുക്കേറ്റ അന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമിതഭാരം കയറ്റി വന്നതാണ് അപകടകാരണമെന്നു സ്ഥലം എം.എല്‍.എ , എം.വിന്‍സന്‍റ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ക്കും , സിറ്റി പൊലീസ് കമ്മിഷണര്‍ക്കും അദ്ദേഹം കത്തു നല്‍കി അമിതഭാരം കയറ്റിപ്പോകുന്ന ടിപ്പറുകള്‍ ഉണ്ടാക്കുന്ന അപകടം കോവളം മേഖലയില്‍ പതിവാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിവിധ രാഷ്ട്രീയപാര്‍ടികളുടെ നേതൃത്വത്തില്‍ തുറമുഖ കവാടം ഉപരോധിച്ചത്.