താമരശ്ശേരി:എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മ ഹിന്ദി എക്സാം വൺഡേ ക്രാഷ് പ്രോഗ്രാം സംഘടിപ്പിച്ചു. തണൽ വൈസ് പ്രസിഡൻറ് പി ടി മുനീറിന്റെ അധ്യക്ഷതയിൽ വി എം മെഹറലി (ബി പി സി കൊടുവള്ളി) പരിപാടി ഉദ്ഘാടനം ചെയ്തു. അലി കാരാടി, അസീസ് പരപ്പൻപൊയിൽ, പി കെ മുനീർ, അസീസ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. ടി ടി മുനീർ സ്വാഗതവും ടി അലി നന്ദിയും പറഞ്ഞു. സി കെ യൂസഫ് മാസ്റ്റർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ഷഹീദ് വെളിമണ്ണ അവലോകനം നടത്തി.ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ആസീം വെളിമണ്ണ അടക്കം നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.