താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം തീ കത്തിനശിച്ച സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയുടെ ഉടമകൾക്ക് ബേക്കറികളുടെ കൂട്ടാഴ്മയായ "അപ്പക്കൂട് ''രണ്ടു ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകും. സ്ഥാപനത്തിൻ്റെ പുനക്രമീകരണം ആരംഭിക്കുന്നതിനു വേണ്ടിയാണ് സഹായം.
ഇതിനു പുറമെ കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
അപ്പക്കൂട് ഭാരവാഹികളായ റോയൽ നൗഷാദ്, ശ്രീകുമാർ പെരുമ്പാവൂർ, റഫീഖ് നെഹൽ എടപ്പാൾ, സാലി കൊടുവള്ളി, മുഹമ്മദലി സി.എം.ബി എന്നിൽ താമരശ്ശേരിയിലെത്തി കത്തിയമർന്ന സ്ഥലം സന്ദർശിച്ച് ഉടമകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഹായധനം പ്രഖ്യാപിച്ചത്.
ഇൻഷുറൻസ് പോലും ഇല്ലാത്ത തങ്ങളുടെ സ്ഥാപനത്തിന് ഒരു തരത്തിലുള്ള നഷ്ടപരിഹാരവും ലഭിക്കാൻ സാധ്യത ഇല്ലാത്ത അവസരത്തിൽ ഇത്തരം സഹായം ഏറെ ആശ്വാസം പകരുന്നതാണെന്ന് സരോജ് ബേക്കറി ഉടമ അനിൽകുമാർ പറഞ്ഞു.