Trending

ബസിന്റെ ചവിട്ടുപടിയില്‍ നിന്നുള്ള യാത്രയ്ക്കിടെ റോഡിലേക്ക് തെറിച്ച് വീണു; നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം





ചെന്നൈ: സ്വകാര്യ ബസിന്റെ ചവിട്ടുപടിയില്‍ നിന്നുള്ള യാത്രയ്ക്കിടെ റോഡിലേക്ക് വീണ നാല് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയില്‍ തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയിലാണ് അപകടമുണ്ടായത്. മോനിഷ്, കമലേഷ്, ധനുഷ്, രഞ്ജിത്ത് എന്നിവരാണ് മരണപ്പെട്ടത്.


മോനിഷ്, കമലേഷ്, ധനുഷ് എന്നിവര്‍ വിദ്യാര്‍ഥികള്‍ അപകട സ്ഥലത്ത് വെച്ചും, രഞ്ജിത്ത് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ബസ്, ലോറിയെ മറികടക്കുന്നതിനിടെ പടിയില്‍ നിന്ന വിദ്യാര്‍ഥികള്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ മേല്‍ പിന്നാലെ വന്ന കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങിയാണ് ദുരന്തം. ബസിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

Post a Comment

Previous Post Next Post