Trending

ഫയർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു





താമരശ്ശേരി:ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) താമരശ്ശേരി സോണലും KMCT ഹോസ്പിറ്റലും സംയുക്തമായി ഫയർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഈങ്ങാപ്പുഴയിൽ വെച്ചു നടന്ന പരിപാടിയിൽ







മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ  എം എ ഗഫൂർ ക്ലാസ്സിന് നേതൃത്വം നൽകി. AODA കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റജി ജോസ്, സെക്രട്ടറി ശ്രീപേഷ്, 







KMCT ഹോസ്പിറ്റൽ മാർക്കറ്റിംഗ് വിഭാഗം നവീൻ കുര്യൻ, അബിൻ അശോക്, ബിബിൻ, AODA താമരശ്ശേരി സോണൽ സെക്രട്ടറി അനീസ് എ പി, ട്രഷറർ മജീദ് വാവാട് എന്നിവരുൾപ്പെടെ മുപ്പതോളം മെമ്പർമാർ സന്നിഹിതരായ പരിപാടിയിൽ AODA താമരശ്ശേരി സോണൽ പ്രസിഡണ്ട് ലത്തീഫ് അടിവാരം നന്ദി രേഖപ്പെടുത്തി.




Post a Comment

Previous Post Next Post