Trending

വിവാഹത്തിന് വരന്‍ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം ചെയ്ത് വധു..!





വിവാഹ സമയത്ത് വരന്‍ എത്താത്തതിനെ തുടര്‍ന്ന് സ്വന്തം സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തർപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യമായി ലഭിക്കുന്ന ധനസഹായം നഷ്ടപ്പെടുത്താതിരിക്കാനാണ് വധു വിചിത്ര തീരുമാനത്തിലൂടെ സ്വന്തം സഹോദരനെ വിവാഹം ചെയ്തത്.
മാർച്ച് അഞ്ചിന് മഹാരാജ്ഗഞ്ചിലാണ് സമൂഹ വിവാഹം സംഘടിപ്പിച്ചിരുന്നത്. വരൻ രമേഷ് യാദവിന് കൃത്യസമയത്ത് വേദിയിലെത്താൻ കഴിയാതെ വന്നപ്പോൾ പ്രീതി യാദവ് എന്ന യുവതിയെ അവളുടെ സഹോദരൻ കൃഷ്ണയെ വിവാഹം കഴിക്കാൻ ബന്ധുക്കളില്‍ ചിലര്‍ പ്രേരിപ്പിച്ചു. സഹോദരങ്ങളാണെന്ന് മനസിലായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും സഹോദരങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തു. വിവാഹത്തിന്‍റെ ചടങ്ങുകള്‍ക്ക് മുന്‍പ് വധുവരന്‍മാരുടെ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ഒരു വില്ലേജ് ഡെവലപ്‌മെൻ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 
സമൂഹ വിവാഹ പദ്ധതി പ്രകാരം, വിവാഹിതരായ ദമ്പതികൾക്ക് 51,000 രൂപയാണ് ധനസഹായമായി നൽകുന്നത്. ഇതില്‍ 35,000 വധുവിന്‍റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ദമ്പതികള്‍ക്ക് സമ്മാനം വാങ്ങാനായി 10,000 രൂപയും ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി  6,000 എന്നിങ്ങനെയാണ് കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങള്‍ സംസ്ഥാനത്ത് പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
ജനുവരിയില്‍ ബല്ലിയയില്‍ നടന്ന സമൂഹവിവാഹച്ചടങ്ങില്‍ തെറ്റായ രേഖകളിലൂടെ അര്‍ഹതയില്ലാത്ത 240 പേരാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി 20 ഓളം സംഘങ്ങളെ നിയോഗിക്കുകയും വീടുകള്‍തോറും കയറിയിറങ്ങി അന്വേഷണം നടത്തുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 15 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
വിവാഹം രജിസ്ടര്‍ ചെയ്യുന്ന ദമ്പതിമാരുടെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങിനോടൊപ്പം തന്നെ നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്

Post a Comment

Previous Post Next Post