Trending

ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരന്‍ മരിച്ചു






വയനാട്: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ചെറിയ പ്ലാസ്റ്റിക്ക്‌ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരന്‍ മരിച്ചു. അരമ്പറ്റക്കുന്ന് വൈപ്പടി ഇലങ്ങോളി മുഹമ്മദ് ജലീലിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ കുട്ടിയെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ തുടര്‍ന്ന്‌മേപ്പാടിയിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post