താമരശേരി:
ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ താമരശ്ശേരിക്ക് സമീപം പുതുപ്പാടി മലപുറത്ത് ബുള്ളറ്റ് ഇടിച്ച് വയോധികൻ മരിച്ചു.
മലപുറം
കെട്ടിന്റെ അകായിൽ പരീദ് (85) ആണ് മരണപ്പെട്ടത്, പള്ളിയിൽ നിസ്കാരത്തിനായി പോകുമ്പോഴായിരുന്നു അപകടം.
വയനാട് ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റ് ഇടിച്ചാണ് അപകടം, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ആമിന
മക്കൾ: മുഹമ്മദ്, ലത്തീഫ്, സലാം, നാസർ,
സുബൈദ, സൗദ,സൈഫു.
മരുമക്കൾ: പരേതനായ മുസ്ഥഫ , മുജീബ് റഹ്മാൻ , നവാസ്, സുനീറ, റംല, നദീറ, അലീമ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.