കോഴിക്കോട്. മദ്രസ്സാദ്ധ്യാപകർക്ക് നിലവിൽ നൽകിവരുന്ന ക്ഷേമ പെൻഷൻ കാലാനുസൃതമായി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കേരളമദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ മുൻ എംഎൽഎ കാരാട്ട് റസാഖ് പറഞ്ഞു. ബോർഡിൻ്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി അംഗത്വ വിതരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു.കേരളസർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിലുള്ള കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൻ്റെ പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിൽ മദ്രസ അദ്ധ്യാപകരായി സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയും പുരോഗതിയും ലക്ഷ്യം വെച്ച് കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ 2010ൽ ആരംഭിക്കുകയും 20l8 ൽ ബോർഡായി പുനരാവിഷ്കരിക്കുകയും ചെയ്ത സ്ഥാപനമാണിത്.സ്ഥാനാരോഹണ ചടങ്ങിൽ മുൻ ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ ഹാജി പി.കെ.മുഹമ്മദ്, ഒ.പിഐ കോയ, മുൻ കൗൺസിലർ ഇ.സി.മുഹമ്മദ്, ഒ.പി. റസാഖ്, വി.കെ.അഷ്റഫ്, എം പി.മജീദ്, റോബിൻസ് തുടങ്ങിയവർ സംസാരിച്ചു.സി.ഇ.ഒ.അൻസൽ.പി.സ്വാഗതവും പ്രിയങ്ക നന്ദിയും പറഞ്ഞു.
മദ്രസ്സാദ്ധ്യാപകരുടെ ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കുന്നത് പരിശോധിക്കും.. കാരാട്ട് റസാഖ്.
byWeb Desk
•
0