Trending

'മുജീബേ.. രക്ഷപ്പെടാനാവില്ല, ചുറ്റിലും ഞങ്ങളുണ്ട്': അനുവിന്റെ കൊലപാതകിയെ പൊലീസ് കീഴ്‌പ്പെടുത്തിയത് സാഹസികമായി






കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബിനെ പൊലീസ് സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നാണ് മുജീബ് റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടു വളഞ്ഞ പൊലീസ് സംഘം മുജീബിനെ പല തവണ വിളിച്ചു എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടങ്കിലും മുജീബ് അതിന് തയ്യാറായില്ല. മുറിക്കകത്തായിരുന്ന മുജീബ് വാതില്‍ പൂട്ടിയിരുന്നു. ചുറ്റിലും ഞങ്ങളുണ്ടെന്നും ഓട് പൊളിച്ച് കടക്കാന്‍ ശ്രമിക്കണ്ടെന്നും പൊലീസ് പറയുന്നുണ്ട്. പല ആവര്‍ത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് മുജീബിനെ കീഴടക്കിയത്. മുജീബിന്റെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.


പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗമടക്കം 50ലേറെ കേസുകളില്‍ പ്രതിയാണ് മുജീബ്.

കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കൃത്യം നടത്താനെത്തിയതെന്നാണ് വിവരം. ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പ്രതിയുടെ ബൈക്ക് മലപ്പുറം വാഴക്കാട് നിന്ന് പൊലീസ് കണ്ടെത്തി. അനു ധരിച്ച സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടില്‍ മുങ്ങിമരിച്ചതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് യാത്രയുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

Post a Comment

Previous Post Next Post