Trending

ബസിൽ ബൈക്ക് ഇടിച്ചു കയറി അപകടം; യുവാവ് മരിച്ചു





തൃശൂർ പഴയന്നൂരിൽ ബസിൽ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പഴയന്നൂർ പറക്കുളത്തായിരുന്നു അപകടം. വെള്ളാറുകുളം നെയ്തുകുളങ്ങര വീട്ടിൽ 27 വയസുള്ള ശരത് കുമാർ ആണ് മരിച്ചത്. വെൽഡിംങ് വർക്ക്ഷോപ്പ് തൊഴിലാളിയാണ് മരിച്ച ശരത് കുമാർ. പഴയന്നൂരിലേക്ക് വരികയായിരുന്ന ബസിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post