കിഫ്ബിയുടെ മാർച്ച് മൂന്നിന് നടന്ന 25-ാമത് നിർവാഹകസമിതിയോഗം റോഡ് പദ്ധതിക്ക് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഭൂമി ഏറ്റെടുക്കലിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി 74 കോടി 38 ലക്ഷംരൂപ അനുവദിച്ചതായി എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. ഭൂമി ഏറ്റെടുക്കലടക്കമുള്ള പ്രവൃത്തി എത്രയുംവേഗം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാരാട്ട് റസാഖ് എം എൽ എ യായിരുന്ന കാലയളവിൽ
2016-2017 ബജറ്റിൽ പ്രഖ്യാപിച്ച താമരശ്ശേരി ബൈപ്പാസ് പദ്ധതി സാങ്കേതിക കാരണത്താൽ പിന്നീട് താമരശ്ശേരി-ചുങ്കം ലിങ്ക് റോഡ് പദ്ധതിയായി പുനർനാമകരണം ചെയ്യുകയായിരുന്നു.
എന്നാൽ, സാങ്കേതികതടസ്സങ്ങൾ കാരണം പിന്നീട് തുടർനടപടികൾ മന്ദഗതിയിലായി.
പദ്ധതിയുടെ സ്കെച്ചും, കരട് രൂപവും നേരത്തെ തന്നെ തയ്യാറായിരുന്നു
എം.കെ. മുനീർ എം.എൽ.എ. പങ്കെടുത്ത കിഫ്ബി യോഗത്തിൽ എസ്.പി.വി. ഏജൻസിയായ ആർ.ബി.ഡി.സി.കെ. അധികൃതരുമായി ചർച്ച നത്തി ആദ്യഘട്ടപ്രവർത്തനത്തിന് 74.38 കോടിരൂപ അനുവദിച്ചു