Trending

ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു





തിരുവനന്തപുരം: കൊല്ലം ചടയമംഗലം പോരേടത്ത് ബന്ധു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ യുവാവ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതി സനല്‍ റിമാന്‍ഡില്‍. രണ്ട് ദിവസം മുമ്പാണ് സംഭവം. കലേഷ് ജോലിചെയ്യുന്ന സ്ഥലത്തേക്ക് പ്രതി സനല്‍ കയറി ചെല്ലുകയും അവിടെ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നാലെയാണ് ബക്കറ്റില്‍ പെട്രോളുമായെത്തി തീകൊളുത്തിയത്. സംഭവത്തിനു പിന്നാലെ സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

Post a Comment

Previous Post Next Post