Trending

പിഞ്ചുകുഞ്ഞിനെ പിതാവ് മര്‍ദിച്ച് കൊന്നെന്ന് പരാതി; ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍





മലപ്പുറം ഉദിരംപൊയിലില്‍ രണ്ടുവയസുകാരിയെ പിതാവ് മര്‍ദിച്ച് കൊന്നെന്ന് പരാതി. പിതാവ് മുഹമ്മദ് ഫായിസിനെതിരെ  മാതാവും ബന്ധുക്കളും പരാതി നല്‍കി.  കു​ഞ്ഞിന്‍റെ ദേഹത്ത് മര്‍ദനമേറ്റ് കരുവാളിച്ച പാടുകളുണ്ട്.   കുഞ്ഞിന്‍റെ തൊണ്ടയില്‍ ഭക്ഷണം  കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട്  പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ്. 

കുട്ടിയ കൊല്ലുന്നത് കണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍. കുട്ടിയെ കൊല്ലുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു.

Post a Comment

Previous Post Next Post