Trending

3. 200 കിലോ ഗ്രാം കഞ്ചാവുമായി അതിഥിതെഴിലാളി പിടിയിൽ






താമരശ്ശേരി: 3.200 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളിയെ താമരശ്ശേരി എക്സൈസൈസ് സംഘം പിടികൂടി.

ഇന്നലെ രാത്രി 10.30 ന് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിലെ ഇ ഐ ഷിജുമോന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിൻ സമീപം വെച്ചാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ 3.200 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.
പശ്ചിമ ബംഗാൾ ജയ്പാൽഗുരി ജില്ല, പർഹാർപൂർ സ്വദേശി സപിയർ റഹ്മാൻ മകൻ സഹജൻ അലി, (29 ) നെയാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ഷിജുമോൻ ടി,
സന്തോഷ് കുമാർ. സി,
CEO മാരായ സുജിൽ എസ്, അഖിൽദാസ് ഇ എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post