പത്തനംതിട്ട ഏഴംകുളം പട്ടാഴിമുക്കില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതില്‍ ദുരൂഹത.
നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞു മടങ്ങി വന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഹാഷിം അമിത വേഗതയില്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ചു തന്നെ രണ്ടുപേരും മരിച്ചു. തുമ്പമണ്‍ സ്കൂളിലെ അധ്യാപികയാണ്.
ടിപ്പർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റുകയായിരുന്നു എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം എന്നാൽ അപകടത്തിൽപ്പെട്ടത് കണ്ടയ്നർ ലോറി യാണെന്ന് പിന്നീട് വ്യക്തമായി.
മരണപ്പെട്ട ഇരുവരും സുഹൃത്തുക്കളായിരുന്നു.
അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരം വിച്ചു.