Trending

തമരശ്ശേരി പഞ്ചായത്തിൽ കടന്നു കയറി മാലിന്യ നിക്ഷേപം; ഫ്രഷ് കട്ടിനെതിരെ നടപടി, ജെസിബി പോലീസ് കസ്റ്റഡിയിലെടുത്തു



തമരശ്ശേരി പഞ്ചായത്തിൽ കടന്നു കയറി മാലിന്യ നിക്ഷേപം; ഫ്രഷ് കട്ടിനെതിരെ നടപടി, ജെസിബി പോലീസ് കസ്റ്റഡിയിലെടുത്തു


താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിന് സമീപം ഇറച്ചിപ്പാറ പ്രവർത്തിക്കുന്ന  അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടിൽ നിന്നും മാലിന്യം താമരശ്ശേരി പഞ്ചായത്തിൽപ്പെട്ട  സമീപത്തെ റബർ തോട്ടത്തിൽ തള്ളുന്നത് പഞ്ചായത്ത് അധികൃതർ തടഞ്ഞു.
പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി ഫവാസ്, ഹെൽത്ത് ഇൻസ്പെക്ടർ സമീർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് തടഞ്ഞത്.

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതിയെ തുടർന്ന് ഡിസ്ട്രിക് വേസ്റ്റ് മാനേജ്മെമെൻറ് എൻഫോഴ്സ്മെൻ്റ് സ്കോഡും, റവന്യൂ അധികൃതരും, പോലീസും സ്ഥലത്തെത്തി.

മാലിന്യ നിക്ഷേപത്തിന് കുഴികൾ എടുത്തു കൊണ്ടിരുന്ന ജെ സി ബി പോലീസ് കസ്റ്റഡിയിലെടുത്തു.



താമരശ്ശേരി -കട്ടിപ്പാറ പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശമായ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് ക്കട്ട് എന്ന അറവുമാലിന്യ സംസകരണ ഫാക്ടറിയിൽ നിന്നും, ദുർഗന്ധം വമിക്കുന്ന മലിനജലം ഫാക്ടറി യോട് ചേർന്ന പുഴക്ക് അക്കരെയുള്ള താമരശ്ശേരി പഞ്ചായത്തിൽപ്പെട്ട പാണ്ട്യാലക്കൽ എസ്റ്റേറ്റിനോട് ചേർന്ന എളേറ്റിൽ വട്ടോളി സ്വദേശിയുടെ തോട്ടത്തിലാണ് വൻകുഴികൾ എടുത്ത്  നിക്ഷേപിച്ചത്.നാലു ദിവസമായി ഇവിടെ പ്രവർത്തി നടന്നു വരുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡെൻ്റിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥൻ സ്ഥലത്ത് എത്തുകയായിരുന്നു.

വൻകുഴികൾ എടുത്ത് അതിലേക്ക് ഫാക്ടറിയിലെ ടാങ്കിൽ നിന്നും മലിനജലം പമ്പ് ചെയ്ത് നിറച്ചുകൊണ്ടിരിക്കുന്നത് അധികൃതർ തടയുകയായിരുന്നു.

മലിനജല സംസ്കണ സംവിധാനം ഫാക്ടറിക്ക് അകത്തു തന്നെ ഒരുക്കേണ്ടതാണ്, എന്നാൽ തീർത്ത

നിയമവിരുദ്ധമായാണ് സമീപ പഞ്ചായത്തിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്.
സംഭവത്തിൽ സ്ഥലം ഉടമക്കും, ഫ്രഷ് കട്ടിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസും, ഗ്രാമ പഞ്ചായത്തും, റവന്യൂ അധികൃതരും വ്യക്തമാക്കി.



 

Post a Comment

Previous Post Next Post