Trending

മനുഷ്യ ജീവന് പുല്ലുവില; ടിപ്പർ ലോറികളുടെ നിയമ ലംഘനങ്ങൾ തുടരുന്നു





താമരശ്ശേരി: നിയമങ്ങൾക്ക് വില കൽപ്പിക്കാതെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുന്നു.

കല്ലും, മണ്ണും, മെറ്റലും കയറ്റി പോകുന്ന ലോറികൾ ലോഡിനുമീതെ ടാർ പായ കെട്ടി മൂടണമെന്നാണ് ചട്ടം, എന്നാൽ അമിതഭാരം കയറ്റി ചീറിപായുന്ന ഭൂരിഭാഗം ലോറികളും പായ കൊണ്ട് ലോഡ് മൂടാൻ  തയ്യാറാവുന്നുല്ല, ഇതുമൂലം  ലോറികൾക്ക് പിന്നിൽ പെടുന്ന ഇരുചക്രവാഹനയാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവരുടെ ദേഹത്തേക്ക് കല്ലും ,മണ്ണും തെറിച്ച് നിരവധി അപകടങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്, തിരുവനന്തപുരം ജില്ലയിൽ കല്ല് തെറിച്ച് വീണ് രണ്ടു മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്.

എന്നിട്ടും ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന ടിപ്പറുകൾക്കെതിരെ നടപടി സ്വീകരിക്കാതെ മോട്ടോർ വാഹന വകുപ്പും, പോലീസും കണ്ണടക്കുകയാന്നെന്ന്  ഇരു ചക്ര വാഹനയാത്രക്കാർ. കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post