Trending

റമദാൻ കിറ്റ് വിതരണം







താമരശ്ശേരി:പീപ്പിൾസ് ഫൗണ്ടേഷൻസിൻ്റെ കമ്മ്യൂണിറ്റി എംപവർമെൻ്റിൻ്റെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്തിലെ നിർധരരായ കുടുംബങ്ങൾക്ക് ഈ വർഷത്തെ റമദാനിനോടനുബന്ധിച്ച് നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ പ്രസിഡൻറ് ഒമർ അഹമ്മദിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.


കഴിഞ്ഞ എട്ട് വർഷക്കാലമായി പീപ്പിൾസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മലയോര മേഖലയായ കട്ടിപ്പാറ പഞ്ചായത്തിൻ്റെ സാമൂഹിക സാംസ്കാരിക വൈഞ്ജാനിക മേഖലയിൽ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ ആഘോഷവേളകളിലും ഭക്ഷണം, വസ്ത്രം തുടങ്ങിയവ വിതരണം നടത്തി വരികയും ചെയ്യുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാഹിം ഹാജി, ശിഹാബുദ്ധീൻ ഇബ്നു ഹംസ, ആർകെഅബ്ദുൽ മജീദ്, എം എ യൂസുഫ് ഹാജി, എം മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.200 നിർധരരായ കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു.

Post a Comment

Previous Post Next Post