മദ്യനയ അഴിമതി കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കിയാണ് അരവിന്ദ് കേജ് രിവാളിനെ കുടുക്കിയതെന്ന് ആം ആദ്മി പാർട്ടി.
പ്രതിയായിരുന്ന അർബിന്ദോ ഫാർമ ഉടമ പി.ശരത്ചന്ദ്ര റെഡ്ഡിയാണ് പിന്നീട് മാപ്പുസാക്ഷിയായത്. റെഡ്ഡി അൻപത്തിയൊൻപതര കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് നൽകിയെന്ന് മന്ത്രി അതിഷി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ ചോദ്യംചെയ്യണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു
ആദ്യം പ്രതി ചേർക്കുന്നു, പിന്നാലെ അറസ്റ്റ്, ജയിൽവാസം, ഇപ്പോൾ മാപ്പുസാക്ഷി. മദ്യനയ അഴിമതിയിൽ പ്രതിചേർക്കപ്പെടുകയും ഇപ്പോൾ മാപ്പുസാക്ഷിയാവുകയും ചെയ്ത ഹൈദരാബാദ് ആസ്ഥാനമായുള്ള അർബിന്ദോ ഫാർമ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ പി. ശരത്ചന്ദ്ര റെഡ്ഡിയിലൂടെ ബിജെപിയെ ലക്ഷ്യമിടുകയാണ് ആം ആദ്മി പാർട്ടി. ജയില്‍വാസത്തെ തുടര്‍ന്നാണ് ശരത്ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയതെന്ന് മന്ത്രി അതിഷി. ബിജെപിക്ക് തിരഞ്ഞെടുപ്പ് ബോണ്ട് നല്‍കി കള്ളപ്പണം വെളുപ്പിച്ചു. അന്വേഷിക്കാന്‍ മോദിയെയും വലംകൈ ആയ ഇഡിയെയും വെല്ലുവിളിക്കുന്നുവെന്ന് അതിഷി.
ശരത്ചന്ദ്ര റെഡ്ഡിക്ക് ബന്ധമുള്ള മൂന്ന് കമ്പനികൾ ബിജെപിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ രേഖകളും ആം ആദ്മി പാർട്ടി പുറത്തുവിട്ടു. ഹിറ്റ്ലറേക്കാൾ ഭയമാണോ നരേന്ദ്രമോദിക്കെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ചോദിച്ചു.